Archive

ഒരു നോമ്പുകാലത്തിന്റെ ഓർമ്മ

ഒരു നോമ്പുകാരന്റെ ഏറ്റവും ആസ്വാദ്യകരമായ സമയം ഏതെന്ന് ചോദിച്ചാൽ നോമ്പുതുറക്ക് തൊട്ടുമുൻപുള്ള കാത്തിരിപ്പിന്റെ സമയമാണെന്നായിരിക്കും ഏറെ പേരുടെയും ഉത്തരം. സമൃദ്ധമായി വിളമ്പിയ വിഭവങ്ങൾക്ക് മുമ്പിൽ വിശന്നു പൊരിഞ്ഞ് വിവശനായി കാത്തിരിക്കുന്ന വിശ്വാസി, ദൈവത്തിന്റെ അനുമതിക്കായി കാതോർത്തിരിക്കുന്ന സമയം. അവന്റെ ഉള്ളിൽ വിശപ്പും വിശ്വാസവും തമ്മിൽ ഏറ്റുമുട്ടുകയും ഒടുവിൽ വിശ്വാസം തന്നെ വിജയിക്കുകയും ചെയ്യുന്ന സമയം!. ഈ കാത്തിരിപ്പിന്റെ ഇടവേളയിൽ കണ്ണടച്ചിരിക്കുമ്പോൾ എന്റെ ഓർമ്മകളിലേക്ക് കടന്നുവരുന്ന ഒരാളുണ്ട്, ...