Archive

വിജയത്തിളക്കത്തിൽ മൈൻഡ് അംഗങ്ങൾ

കേരള സാക്ഷരത മിഷന്റെ ഈ വർഷത്തെ പ്ലസ്ടു തുല്യത പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി മൈൻഡ് അംഗങ്ങൾ.മൈൻഡ് ട്രസ്റ്റ് അംഗങ്ങൾ ആയ ജയലക്ഷ്മി B.B, സാജിത P.H, റംല P.T, ജ്യോതിലക്ഷ്മി എന്നിവരാണ് ഈ വിജയം കരസ്ഥമാക്കിയിരിക്കുന്നത്. കേരളത്തിലെ മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലാർ അട്രോഫി ബാധിതരായ ആളുകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് മൈൻഡ് ട്രസ്റ്റ് (Mobility in Dystrophy (MIND)Trust). രോഗത്തെ കുറിച്ചുള്ള ...

ജീവിതം എന്ന സൗന്ദര്യം

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് 2025 ജനുവരി 7 മുതൽ 13 വരെ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുകയുണ്ടായി. ജനുവരി 9, വ്യാഴാഴ്ച 'ജീവിതം എന്ന സൗന്ദര്യം' എന്ന വിഷയത്തിൽ മൈൻഡ് ട്രസ്റ്റ് വൈസ് ചെയർമാനും സ്റ്റോറി ടെല്ലറുമായ കൃഷ്ണകുമാർ പി എസ് സംസാരിച്ചു. തന്റെ ചുറ്റുമുള്ള മനുഷ്യരെ പറ്റിയും അവരുടെ ചേർത്തു പിടിക്കലിനെ കുറിച്ചും തന്റെ ജീവിതാനുഭവത്തിൽ നിന്നും കൃഷ്ണകുമാർ സംസാരിച്ചു. ഇതിനുമുമ്പ് ...

വാക്കുകളുടെയും വർണങ്ങളുടെയും കൂട്ടുകാരി സേബ

62-ാമത് കേരള സ്കൂൾ കലോത്സവം മാഗസിനിൽ മൈൻഡ് അംഗമായ സേബ പി എ യുടെ കവിതകൾ പ്രസിദ്ധീകരിച്ചു . കലോത്സവം കൊല്ലത്ത് വെച്ചാണ് (ജനുവരി 4 മുതൽ 8 വരെ)നടന്നത്. മാഗസിനിലേക്ക് ഡിസംബറിൽ കവിതകൾ അയച്ചു കൊടുക്കുകയും അവയിൽ നിന്ന് രണ്ട് ഇംഗ്ലീഷ് കവിതകൾ "The River ,The Traveller" മാഗസിനായി തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. എറണാകുളം ജില്ലയിൽ പാനായിക്കുളത്താണ് അബ്ദുൽ സലാമിന്റെയും സാബിറയുടെയും ഇളയ ...

ബാലപ്രതിഭ പുരസ്കാര തിളക്കത്തിൽ അബ്ദുൽ ഹാദി

എപിജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം കരസ്ഥമാക്കി തൃശ്ശൂർ സ്വദേശിയും മൈൻഡ് കുടുംബാംഗവുമായ അബ്ദുൽ ഹാദി. തിരുവനന്തപുരം എപിജെ അബ്ദുൽ കലാം സ്റ്റേഡിയം സെൻററിൽ വച്ച് മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും നിന്ന് അബ്ദുൽ ഹാദി പുരസ്കാരം ഏറ്റുവാങ്ങി. ഡ്യൂഷീൻ മസ്കുലർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതകരോഗം 80 ശതമാനം ബാധിച്ചെങ്കിലും അതിലൊന്നും അബ്ദുൽ ...

പുരസ്കാരനേട്ടവുമായി ജെറിനും അനീഷയും

ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (AKWRF) സെപ്റ്റംബർ 8 ന് വള്ളിവട്ടം പാർലേക്ക് ഫാം ഹൗസിൽ വച്ച് നടത്തിയ ഓണാഘോഷപരിപാടിയിൽ മൈൻഡ് പ്രതിധി പ്രോജക്ട് കോഡിനേറ്ററായ ജെറിൻ ജോൺസനും മൈൻഡ് അംഗമായ അനീഷ അഷ്റഫിനും പുരസ്കാരങ്ങൾ ലഭിച്ചു. ഭിന്നശേഷി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന അംഗീകരമായ ‘ഫൈറ്റർ ഓൺ വീൽസ്’ എന്ന പുരസ്കാരം പ്രശസ്ത സിനിമ നടൻ ശ്രീ. ദിലീപിൽ നിന്നും ജെറിൻ ഏറ്റുവാങ്ങി. ...

കൂട്ടിനൊപ്പം 2K24

2024 ജൂലൈ 27, 28 തീയതികളിൽ മൈൻഡ് ട്രസ്റ്റിന്റെ വോളണ്ടിയേഴ്സ് വിങ്ങായ കൂട്ട് കൂട്ടിനൊപ്പം 2K24 എന്ന പ്രോഗ്രാം കോട്ടയം ചൈതന്യ പാസ്റ്ററൽ സെൻററിൽ വെച്ച് നടത്തുകയുണ്ടായി രണ്ടുദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ്ആയിരുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം 10 മണിക്ക് ആണ് തീരുമാനിച്ചതെങ്കിലും ഡെപ്യൂട്ടി കളക്ടറിനെ മറ്റു ചില പ്രോഗ്രാം ഉള്ളതിനാൽ ഉദ്ഘാടനം സമയം മാറ്റി പിന്നീട് നടത്തുകയായിരുന്നു . ഈ പ്രോഗ്രാമിന്റെ ആദ്യ സെക്ഷൻ സൈൻ ലാങ്ഗ്വജ് ...

സ്റ്റേറ്റ് ലെവൽ കൺസൾട്ടേറ്റീവ് വർക്ക് ഷോപ്പിൽ മൈൻഡിനെ പ്രതിനിധീകരിച്ച് ശ്രീ.ബാലു

മൈൻഡ് എക്സിക്യൂട്ടീവ് മെമ്പറും ഉണർവ് പ്രോജക്ട് കോഡിനേറ്ററുമായ ശ്രീ ബാലു ഭിന്നശേഷിക്കാരുടെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി പുതിയ നിർദ്ദേശങ്ങൾ സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മമെൻ്റ് (CMD) ഉം നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ് (NISH) ഉം ചേർന്ന് തിരുവനന്തപുരത്തു വെച്ച് സംഘടപ്പിച്ച 'State level consultative workshop on review and revision of Kerala State policy ...

പ്രതിസന്ധികളെ തന്റെ അവസരങ്ങൾ ആക്കി മാറ്റിയ അമീർ സുഹൈൽ

ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് അമീർ സുഹൈലിനെയാണ്. ബഡ്ജറ്റ് സൊല്യൂഷൻ എന്ന സംരംഭം ആരംഭിച്ചിരിക്കുകയാണ് ഒരു ഗ്രാഫിക്സ് ഡിസൈനർ കൂടിയായ അമീർ . എറണാകുളം ജില്ലയിൽ യൂ സി കോളേജിന്റെ അടുത്തായാണ് അമീറിന്റെ വീട്. ബാപ്പയും ഉമ്മയും അമീറും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് അമീറിൻ്റേത്. തന്റെ പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ അമീർ ഒന്നര വർഷത്തെ V F X കോഴ്സ് പഠിക്കുകയും പിന്നീട് ...