വിഷുപ്പുലരിയിൽ 20 വർഷങ്ങൾക്ക് ശേഷം തന്റെ ഇലക്ട്രിക് വീൽചെയറിൽ അമ്പലത്തിലെത്തി തൊഴാൻ കഴിഞ്ഞതിന്റ അതിയായ സന്തോഷത്തിലാണ് മൈൻഡ് അംഗമായ ഷീജ. 2023 മാർച്ചിൽ മണപ്പുറം ഫൗണ്ടേഷനും മൈൻഡ് ട്രസ്റ്റും ചേർന്നു നടത്തിയ ‘സഹയാത്രയ്ക്ക് സ്നേഹസ്പർശം’ എന്ന പരിപാടിയിലൂടെയാണ് കൊല്ലം സ്വദേശിയായ ഷീജയ്ക്ക് ഇലക്ട്രിക് വീൽചെയർ ലഭിച്ചത്. 28 വയസ്സുവരെ നടന്നു പോയിരുന്ന വഴികളിലൂടെ ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കാൻ കഴിയട്ടെ